പെരിന്തൽമണ്ണ: ജൂബിലി റോഡിലെ ഗ്യാസ് ഏജൻസി ഓഫീസിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ബജാജ് പൾസർ ബൈക്ക് മോഷ്ടിച്ചു. ഭാരത് ഗ്യാസ് ഏജൻസി ജീവനക്കാരനും വയനാട് സ്വദേശിയുമായ ജോബിഷിന്റെ കെ.എൽ 53 എഫ് 270 നമ്പർ ബൈക്കാണ് മോഷണം പോയത്. രാത്രിയിൽ ഒരാൾ ബൈക്ക് മോഷ്ടിക്കുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ആളുടെ മുഖം വ്യക്തമല്ല. ഈ ദൃശ്യങ്ങൾ സഹിതം പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവാവ്.