താനൂർ: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട യുവാവിനെ താനൂരിലെ വീട്ടിൽ നിന്നും പൊലീസ് പിടികൂടി തിരികെ ആശുപത്രിയിലെത്തിച്ചു. കൂടെ ചികിത്സയിൽ കഴിയുന്നവരെ തടവുചാടാൻ സഹായിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്.
താനൂരിലും പരിസരപ്രദേശങ്ങളിലും അക്രമസ്വഭാവം കാണിച്ച യുവാവിനെ പൊലീസ് സഹായത്തോടെയാണ് ബന്ധുക്കൾ ജൂൺ 26ന് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെ ഇയാൾ തടവുചാടി താനൂരിലെത്തി. സംഭവമറിഞ്ഞ് സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാ സന്നാഹങ്ങളോടെ യുവാവിനെ പിടികൂടി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. കെ.പി . ജൈസലിന്റെ നേതൃത്വത്തിലുള്ള ട്രോമാകെയർ വാളണ്ടിയർമാരും യുവാവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചു.