തിരുവനന്തപുരം: ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി താത്കാലികമായി പ്രവർത്തനം നിറുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ചികിത്സ ഉണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഇന്നലെയാണ് മൂവരുടെയും ഫലം പോസിറ്റീവായത്. രോഗ ഉറവിടം വ്യക്തമല്ല. ഇൗ അടുത്ത ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടിയവർ നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ വെെകിട്ട് ആശുപത്രി അണുവിമുക്തമാക്കി. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ മെെക്ക് അനൗൺസ്‌മെന്റും നടക്കുന്നുണ്ട്. സമ്പർക്ക വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്.