chimbu

വിണ്ണെ താണ്ടി വരുവായ എന്ന ഗൗതം മേനോൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ ജോടികളായി മാറിയ തൃഷയും ചിമ്പുവും വിവാഹിതരുകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പരന്നത് ദിവസങ്ങൾക്ക് മുൻപാണ്. എന്നാൽ ഈ വാർത്തയിൽ യാതൊരു കഴമ്പുമില്ലെന്നാണ് തൃഷയോട് അടുത്ത വൃത്തകൾ നൽകുന്ന സൂചന. ഏറ്റവും അടുത്ത സുഹൃത്തുക്കളോട് ഈ വാർത്ത വാസ്തവവിരുദ്ധമാണെന്നാണ് തൃഷ വെളിപ്പെടുത്തിയതത്രെ.ബാഹുബലി ഫെയിം റാണാ ദഗബഡ്ഢിയുമായുള്ള ദീർഘകാല ബന്ധം തകർന്ന മുപ്പത്തിയേഴുകാരിയായ തൃഷ മുൻപും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ചിമ്പു പതിവ് ഗോസിപ്പ് ഹീറോയുമാണ്.