നെയ്യാറ്റിൻകര:യുവപ്രതിഭ അഭിജിത്തിന്റെ അഞ്ചാം ഓർമ്മദിനത്തിൽ അഭിജിത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ധനുവച്ചപുരം മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അർഹരായ കുട്ടികൾക്ക് പഠനോപകരണം നൽകി.വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ,സ്കൂൾ ബാഗ്,നോട്ട് ബുക്കുകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ മാനിച്ച് ഫൗണ്ടേഷൻ രക്ഷാധികാരി കോട്ടുകാൽ കൃഷ്ണകുമാർ സ്കൂൾ പ്രിൻസിപ്പൽ ഷീലാ റാണിക്ക് കൈമാറി.കുട്ടികളുടെയും വയോധികരുടെയും വിവിധ അഭയ കേന്ദ്രങ്ങളിൽ ഭക്ഷണവും, മാരക രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്ന രോഗികൾക്ക് ചികിത്സാസഹായവും നൽകി.