gst

തിരുവനന്തപുരം: കണ്ടെത്തുന്ന അനധികൃത സ്വർണത്തെക്കുറിച്ച് കസ്റ്റംസിനെ അറിയിക്കാതെ സംസ്ഥാന ജി.എസ്.ടി വകുപ്പ് നികുതിയും പിഴയും ചുമത്തി മടങ്ങുന്നതോടെ കള്ളക്കടത്ത് കേസിൽ കുടുങ്ങാതെ പ്രതികൾ രക്ഷപ്പെടുന്നു.

കോഴിക്കോട്ടെ സ്വർണ മൊത്തവ്യാപാരശാലയിൽ 25 കിലോയിലധികം വരുന്ന സ്വ‌ർണം വ്യാഴാഴ്ച ചരക്ക് സേവന നികുതി വകുപ്പ് പിടികൂടിയിരുന്നു. നികുതിയും പിഴയുമായി 98 ലക്ഷം രൂപ ഈടാക്കിയെന്നും രേഖകൾ പരിശോധിച്ച് വരികയാണെന്നും ജി.എസ്.ടി അധികൃതർ പറയുന്നു.

സ്വർണകള്ളക്കടത്ത് വിവാദമായിരിക്കേ, പൊടുന്നനെ പിഴയടച്ച് വിട്ടുകൊടുത്തതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നു.

കണ്ടെത്തിയപ്പോൾ തന്നെ കസ്റ്രംസിനെ അറിയിച്ചിരുന്നുവെങ്കിൽ കള്ളക്കടത്തുമായുള്ള ബന്ധം അന്വേഷിക്കാനും പിടിച്ചെടുക്കാനും കസ്റ്രംസിന് കഴിയുമായിരുന്നു.

സ്വർണം എവിടെ നിന്നു കൊണ്ടുവന്നു എന്നന്വേഷിക്കേണ്ട ബാദ്ധ്യത ജി.എസ്. ടി വകുപ്പിനില്ല. പിഴ ഈടാക്കി വിട്ടുകൊടുത്തതിനാൽ സ്വർണം നിയമവിധേയമാവുകയും ചെയ്തു. ഇനി കസ്റ്രംസിന് പിടിച്ചെടുക്കാനും കഴിയില്ല. ഡയറക്ടറേറ്ര് ഒഫ് റവന്യൂ ഇന്റലിജൻസിന് മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാൻ കഴിയൂ. ഇത്രയധികം സ്വർണം വന്ന വഴി ആദായ നികുതി വകുപ്പിന് വേണമെങ്കിൽ അന്വേഷിക്കാം.

സ്വർണം ഇറക്കുമതി

#മിനറൽസ് ആൻ‌ഡ് മെറ്രൽസ് ട്രേഡിംഗ് കോർപ്പറേഷനും സ്റ്രേറ്ര് ട്രേഡിംഗ് കോർപ്പറേഷനുമാണ് സ്വർണം ഇറക്കുമതി ചെയ്യുന്നത്. #കാേർപ്പറേഷനിൽ നിന്ന് മൊത്ത വ്യാപാരികൾ വാങ്ങും.

# കസ്റ്രംസ് ഡ്യൂട്ടിയും ഐ.ജി. എസ്. ടിയും അടച്ചാണ് വ്യാപാരികൾ ചെറുകിടക്കാർക്ക് സ്വർണം വില്പന നടത്തുന്നത്.

'പിടിച്ചത് വലിയഅളവിലുള്ള സ്വർണമായിതിനാൽ കസ്റ്രംസ്, ആദായ നികുതി വകുപ്പുകൾ ഉൾപ്പെടുന്ന റീജിയണൽ ഇക്കണോമിക് ഇന്റലിജൻസ് കമ്മിറ്റിയെ അറിയിക്കും".

-ഫിറോസ്

ജി.എസ്.ടി ഇന്റലിജൻസ്

ഉത്തരമേഖലാ ജോയിന്റ് കമ്മിഷണർ