1

പൂവാർ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കോട്ടുകാൽ,കരുംകുളം,പൂവാർ,പഞ്ചായത്തുകൾ ഉൾപ്പെടുന്ന തീരദേശ മേഖലയിലും അനുബന്ധ മേഖലയിലും പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇടറോഡുകൾ അടച്ചതോടെ പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്. ഇവിടങ്ങളിലെ മെയിൻ റോഡുകൾ അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തിയെങ്കിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ ഇടറോഡുകളിൽ പൊലീസ് കാവലില്ല. ഇതു കാരണം അത്യാവശ്യ സേവനങ്ങൾക്കു പോലും വാഹനങ്ങൾ എത്തിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.അത്യാവശ്യ സർവീസുകളെങ്കിലും കടത്തിവിട്ട് ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന ആവശ്യവും ഉയരുകയാണ്.