തിരുവനന്തപുരം: കൊവിഡ് ദുരിതത്തിനൊപ്പം കടലാക്രമണവും രൂക്ഷമായതോടെ ബുദ്ധിമുട്ടുന്ന മത്സ്യബന്ധന, വിപണന തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് ഒരുമാസത്തെ ഭക്ഷ്യധാന്യവും പതിനായിരം രൂപയും അടിയന്തര സഹായമായി സർക്കാർ നൽകണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ ആവശ്യപ്പെട്ടു.