v
പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണിന് അരിചാക്കുകൾ കൈമാറി ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കാവൂർ: അഞ്ചുതെങ്ങിന് ഒരു കൈ സഹായം പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട അഞ്ചുതെങ്ങ് നിവാസികൾക്ക് ആയിരം കിലോ അരി പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണിന് കൈമാറിക്കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ഉദ്ഘാടനം ചെയ്തു. ഇൻകാസ് അബുദാബി ജില്ലാ പ്രസിഡന്റ് ഇർഷാദ്, ഷുഹൈബ് പള്ളിക്കൽ,അഹദ് വെട്ടൂർ,നബീൽ കണിയാപുരം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അഞ്ചുതെങ്ങിന് ഒരുകൈ സഹായം പദ്ധതി ആവിഷ്കരിച്ചത്. അഞ്ചുതെങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യേശുദാസ്, അഡ്വ.റസൂൽ ഷാൻ, ബി.എസ്.അനൂപ്, എസ്.രാജ്, സജി കുമാർ,സജീവ് പഞ്ചായത്ത് അംഗങ്ങളായ അജി,രജിത മനോജ് എന്നിവർ പങ്കെടുത്തു.