പോത്തൻകോട്: സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം പൊലീസുകാർക്ക് സായിഗ്രാമം ഹോമിയോ പ്രതിരോധ മരുന്നുകൾ നൽകി. സായിഗ്രാമത്തിലെ ആയുഷ് ഹോളിസ്റ്റിക്ക് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് വിതരണം. പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലയിലെ 25,000 പൊലീസുകാർക്ക് ഹോമിയോ പ്രതിരോധമരുന്ന് ഇതിനോടകം തന്നെ വിതരണം ചെയ്‌തിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ആലപ്പുഴയിലെ പൊലീസുകാർക്ക് വിതരണം ചെയ്യാനുള്ള പ്രതിരോധ മരുന്നുകൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു ഏറ്റുവാങ്ങി.