തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാഡമിയും സംയുക്തമായ് കാർട്ടൂണുകളിലൂടെ കൊവിഡ് ബോധവത്കരണം നടത്തുന്നു. എല്ലാ ജില്ലകളിലും ആരംഭിച്ച കാർട്ടൂൺ മതിൽ പ്രചാരണത്തിന്റെ തുടർച്ചയായാണ് 'കൊവിഡ് ലൈൻസ്' എന്ന പുതിയ പരിപാടി. കൊവിഡിൽ നിന്ന് രക്ഷപ്പെടാനുള്ള ജാഗ്രതാ നിർദേശങ്ങൾ കൂടുതലായി ജനങ്ങളിലെത്തിക്കുകയാണ് പരിപാടികളുടെ ലക്ഷ്യമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.