ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പരുത്തിക്കുഴി ഗവൺമെന്റ് എൽ.പി.എസിന് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 25ലക്ഷം രൂപ അനുവദിച്ചു. ഗ്രാമ പഞ്ചായത്തിലെ പരുത്തിക്കുഴി എൽ.പി.എസ് കഴിഞ്ഞ കാലങ്ങളിൽ വിദ്യാർത്ഥികൾ കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടച്ച് പൂട്ടലിന്റെ വക്കിലായിരുന്നു.സ്കൂൾ വികസന സമിതിയും പി.ടി.എയും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ കൂടിയതോടെ പുതിയ മന്ദിരം വേണമെന്ന് ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്തും ഒരു ലക്ഷം രൂപ ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ സ്കൂൾ സന്ദർശിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹിം,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുനിൽകുമാർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജയകുമാർ,വി.ശശിധരൻ,ശ്രീലാൽ.കെ.എസ്.സുജിലാൽ,ഷിജു,കാർത്തിക് എന്നിവർ പങ്കെടുത്തു.