thiruvattar

നാഗർകോവിൽ:കന്യാകുമാരി ജില്ലയിൽ കൊവിഡ് പെരുകുന്നു. രോഗികളുടെ എണ്ണം 3600 കടന്നു. ഇന്നലെ ജില്ലയിൽ 170 പേർക്കാണ് രോഗം കണ്ടെത്തിയത്. ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആൾക്കും കൊവിഡ് കണ്ടെത്തി.നാഗർകോവിൽ വടശ്ശേരി സ്വദേശി മുത്തുകുമാർ (40) ആണ് ആത്മഹത്യ ചെയ്തത്. ജില്ലയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി. തക്കല ഇലക്ട്രിസിറ്റി ഓഫീസ് ജീവനക്കാരന് രോഗം കണ്ടെത്തിയതിനെ തുടർന്ന് ഒാഫീസ് താത്കാലിമായി അടച്ചു. ജില്ലയിൽ ഇന്നലെ 4 പൊലീസ് ഉദ്യോഗസ്ഥർക്കു കൂടി കൊവിഡ് സ്ഥീരീകരിച്ചു. കുളച്ചൽ സ്റ്റേഷനിലെ എസ്.ഐ, മാർത്താണ്ഡം സ്റ്റേഷനിലെ മേല്പുറം സ്വദേശിയായ കോൺസ്റ്റബിൾ,കളിയിക്കാവിള സ്റ്റേഷനിലെ 2 പൊലീസുകാർക്കുമാണ് രോഗം. തുടർന്ന് സ്റ്റേഷനുകൾ താത്കാലികമായി അടച്ചു. ജില്ലയിൽ ഇതുവരെ 60 പൊലീസുകാർക്കാണ് രോഗം കണ്ടെത്തിയത്. ജില്ലയിൽ 15 സ്റ്റേഷനുകളാണ് ഇതുവരെ അടച്ചത്.