രാജപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയിൽ പനത്തടി സ്വദേശി ജോമിഷിനെതിരെയാണ് (28)കേസ്. പെൺകുട്ടിയുമായി ജോമിഷ് പ്രണയത്തിലായിരുന്നു. ഇതിനിടെ ഒരു ദിവസം രാത്രി ജോമിഷ് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. പ്രതി ഒളിവിലാണ്.