pinarayi

തിരുവനന്തപുരം: പ്രൈമറി ഹെൽത്ത് സെന്ററിലെ ചികിത്സാ സൗകര്യം എല്ലാ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാരും നഴ്സുമാരുമുണ്ടാകും. സ്രവപരിശോധയ്ക്കുള്ള സൗകര്യവും ഭക്ഷണവും ബാത്ത്റൂം സൗകര്യവുമുണ്ടാകും. പത്ര ദൃശ്യ മാദ്ധ്യമ എഡിറ്റർമാരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടച്ചിടൽ പ്രായോഗികമല്ലാത്തതു കൊണ്ടാണ് സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്ന് വച്ചത്. ക്ളസ്റ്റർ മേഖലയിൽ പ്രതിരോധം ശക്തമാക്കി മുന്നോട്ട് പോകും. തൊഴിലില്ലായ്മയടക്കമുള്ള സാമൂഹിക പ്രശ്നങ്ങളുണ്ടാവുമെന്ന് വിലയിരുത്തിയാണ് സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്നു വച്ചത്.

പരിശോധനാ ഫലം വൈകുന്നത് ജീവനക്കാരുടെ കുറവുകൊണ്ടാണ്. കൂടുതൽ ഡേറ്റാ എൻട്രിക്കാരെ നിയമിക്കും. ബ്രേക്ക് ദ ചെയിനിന്റെ മൂന്നാംഘട്ടമായ ജീവന്റെ വിലയുള്ള ജാഗ്രത ഫലപ്രദമല്ല. അത് ശക്തിപ്പെടുത്തും. കേരളകൗമുദിയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി പങ്കെടുത്തു.