pocso-case-against-congre

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വാട്സ്ആപ്പ് വഴി വശീകരിച്ച ശേഷം പീഡിപ്പിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയും കൂട്ടാളിയും പൊലീസ് പിടിയിലായി. പൂന്തുറ ജസീന മൻസിലിൽ

കയിൽ എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈൽ (19),​ ചെറുവയ്ക്കൽ ഉത്രാടം വീട്ടിൽ വിഷ്‌ണു (26) എന്നിവരെയാണ് നേമം പൊലീസ് ഇന്നലെ അറസ്റ്റുചെയ്‌തത്. വാട്സ്ആപ്പ് വഴി പരിചയപ്പെടുന്ന പെൺകുട്ടികളെ ശ്രീകാര്യത്തുള്ള സുഹൃത്തായ വിഷ്‌ണുവിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ കൈയിൽ നിന്നു ആഭരണങ്ങളും മറ്റ് വില പിടിപ്പുള്ള വസ്‌തുക്കളും ഇവർ തട്ടിയെടുക്കുന്നു. ആഭരണങ്ങൾ വിൽക്കുന്ന പണം ഉപയോഗിച്ച് ആഡംബര ബൈക്കുകളും കാറുകളും വാങ്ങി കറങ്ങുകയാണ് ഇവരുടെ പതിവ്. പീഡിപ്പിച്ച ശേഷം പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്നതുകാരണം ആരും സംഭവങ്ങൾ പുറത്ത് പറയാറില്ല. ഇവരുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കൂടുതൽ പ്രതികളും സംഘത്തിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. പിടിയിലായ സുഹൈൽഖാനെതിരെ പൂന്തുറ സ്റ്റേഷനിൽ രണ്ട് പോക്സോ കേസുകളും രണ്ടാംപ്രതി വിഷ്‌ണുവിനെതിരെ അടിപിടികേസും നിലവിലുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വാട്സാപ്പ് ഗ്രൂപ്പിനെപ്പറ്റിയും സൈബർസെൽ സമ്രഗമായി അന്വേഷിക്കുന്നുണ്ട്. ഫോർട്ട് എ.സി പ്രതാപൻ നായരുടെ നേതൃത്വത്തിൽ നേമം സി.ഐ സുഭാഷ് കുമാർ,​ എസ്.ഐമാരായ ദീപു, സുരേഷ് കുമാർ, ജയകുമാർ, വിനീത,​ എ.എസ് ഐ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.