kerala-ministry-

തിരുവനന്തപുരം: കൊവിഡ് ഭീഷണിയുടെയും തലസ്ഥാനത്തെ ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ നാളെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം വീഡിയോ കോൺഫറൻസ് വഴിയാക്കാൻ തീരുമാനം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് മന്ത്രിസഭായോഗം ഓൺലൈൻ വഴി ചേരുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തിൽ മന്ത്രിമാർ അവരവരുടെ വസതികളിലോ ഓഫീസുകളിലോ ഇരുന്ന് പങ്കെടുക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ഐ.ടി വകുപ്പിനെ ചുമതലപ്പെടുത്തി.

നിയമസഭാസമ്മേളനം ചേർന്ന് ധനകാര്യബിൽ പാസ്സാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബില്ലിന്റെ കാലാവധി നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം നാളത്തെ മന്ത്രിസഭായോഗം കൈക്കൊള്ളും.