തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് കോളേജുകളായ ശാസ്താംകോട്ട, തലയോലപ്പറമ്പ്, പരുമല, ഇളമല്ലിക്കര തുടങ്ങിയിടങ്ങളിൽ ഡിഗ്രി, പി.ജി കോഴ്സുകളിലേക്കുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .കോളേജ് വെബ് സൈറ്റുകളിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. യൂണിവേഴ്സിറ്റികൾ നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ കോളേജുകളിൽ ലഭിക്കുന്ന വിധത്തിൽ അപേക്ഷകൾ സമർപ്പിക്കണം.