arjun

പേരൂർക്കട: മോട്ടോർ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് യുവാവ് മരിച്ചു. കൊടുങ്ങാനൂർ കടയിൽമുടുമ്പ് സ്വദേശിയും ഇപ്പോൾ കരിയം ചെല്ലമംഗലം ''നിഥിൻ ഭവൻ'' വീട്ടിൽ താമസിക്കുന്നയാളുമായ അർജ്ജുൻ (28) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 1 മണിയോടടുത്ത് മരുതംകുഴി -ശാസ്തമംഗലം റോഡിൽ ഗണപതിക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അർജ്ജുൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മ്യൂസിയം പൊലീസ് എത്തിയാണ് ഇയാളെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായിരുന്നു. വിജയകുമാരിയാണ് മാതാവ്.