h

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണിന്റ് ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച്ച അർദ്ധരാത്രിയോടെയാണ് ഇദ്ദേഹത്തിന്റെ ഫേസ് ബുക്ക് മെസഞ്ചറിൽ നിന്ന് സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ പോയിതുടങ്ങിയത്. ഒരു പേ.ടി.എം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനായിരുന്നു ആവശ്യം. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ അപ്പോൾത്തന്നെ പ്രസിഡന്റിനെ വിവരമറിയിക്കുകയായിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ അപ്പോഴും സന്ദേശങ്ങൾ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ താനറിയാതെയാണ് ഇത്തരം സന്ദേശങ്ങൾ പോകുന്നതെന്നും ആരും വഞ്ചിതരാകരുതെന്നും സമൂഹ മാദ്ധ്യമത്തിലൂടെ പ്രസിഡന്റ് അറിയിക്കുകയായിരുന്നു. അഞ്ചുതെങ്ങ് പൊലീസിൽ പരാതിയും നൽകി.