കടയ്ക്കാവൂർ: മണനാക്ക് പെരുംകുളത്ത് പലചരക്ക് വ്യാപാരം നടത്തുന്ന താജുദ്ദീനെ കടയിൽ കയറി മർദ്ദിച്ച് പണം കവർന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുംകുളം മിഷൻ കോളനിയിൽ താമസിക്കുന്ന സജി (40)യാണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. സി.ഐ ശിവകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ വിനോദ് വിക്രമാദിത്യനും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.