പാലോട്: കേരള ഫയർ വർക്‌സ് ആന്റ് ഡീലേഴ്സ് ലേബർ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസ് നന്ദിയോട്ട് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് കായ്‌പാടി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നന്ദിയോട് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സുശീലൻ, ട്രഷറർ സുനിലാൽ, നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.