kargil

കാട്ടാക്കട: കാർഗിൽ യുദ്ധ വിജയത്തിന്റെ 21ാം വാർഷിക ദിനത്തിൽ പൂർവ സൈനിക് സേവാ പരിഷത്ത് കാട്ടാക്കട താലൂക്ക് ഓഫീസിന് മുന്നിൽ തയ്യാറാക്കിയ കാർഗിൽ യുദ്ധ സ്‌മാരകത്തിൽ പ്രസിഡന്റ് രാജശേഖരൻ നായരും ഓണററി ക്യാപ്ടൻ ചന്ദ്രനും ചേർന്ന് പുഷ്പചക്രം അർപ്പിച്ചു. ജനറൽ സെക്രട്ടറി രാജീവ് ഉണ്ണിത്താൻ, ട്രഷറർ വിനോദ് കുമാർ, രക്ഷാധികാരി ചന്ദ്രശേഖരൻ നായർ, വി.ആർ.സി നായർ എന്നിവർ പങ്കെടുത്തു.