hal
കൊവിഡ് ഫെസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ വക്കം ഹയർ സെക്കൻഡറി സ്കൂളിലെ 50 കിടക്കകൾ ഉള്ള ഹാൾ

വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ 150 കിടക്കകളോടുകൂടിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പൂർത്തിയായി. വക്കം ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലാണ് 150 കിടക്കകളോട് കൂടിയ കേന്ദ്രം സജ്ജമാക്കിയത്. ഇതിനായി 17 ക്ളാസ് മുറികളും 50 കിടക്കകൾ ഇടാൻ സാധിക്കുന്ന ഹാൾ എന്നിവയാണ് ഏറ്രെടുത്തിരിക്കുന്നത്. ആവശ്യമുള്ള ഫാനുകളും കുടിവെള്ള ടാപ്പുകളും ഇ ടോയിലറ്റുകളും സ്ഥാപിച്ചു. മെഡിക്കൽ സംഘവും സജ്ജമാണ്. ഡോക്ടർ അടക്കമുള്ള മെഡിക്കൽ ടീമും ഇതിനായി ഒരുക്കിട്ടുണ്ട്.തിങ്കളാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ്, ബിഷ്ണു, സെക്രട്ടറി അനിത എന്നിവർ സ്കൂളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

................................................

മേഖലയിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാണ് വക്കത്തേത്. രോഗികൾ എത്തിയാൽ പ്രവേശിപ്പിക്കാനും അവർക്ക് ഭക്ഷണമടക്കമുള്ള എല്ലാം നൽകാനുമുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിട്ടുണ്ട്. ഇതിനായി ജനകീയ ഹോട്ടലിന് നിർദ്ദേശവും നൽകി.

എസ്. വേണുജി, പഞ്ചായത്ത് പ്രസിഡന്റ്