photo

പാലോട്: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് നന്ദിയോട് പഞ്ചായത്തിലെ കള്ളിപ്പാറ,ആലുങ്കുഴി ഹോട്ട് സ്പോട്ടായും പെരിങ്ങമ്മല പഞ്ചായത്തിലെ വേങ്കൊല്ല, ചിപ്പൻചിറ, കൊല്ലായിൽ, മടത്തറ എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കി. ചിപ്പൻചിറ, കൊല്ലായിൽ എന്നിവിടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. ഉച്ചക്ക് ഒരു മണി വരെ മാത്രമേ കച്ചവട സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതിയുള്ളൂ. വാഹനങ്ങളുടെ പരിശോധനയും ശക്തമാക്കി. നന്ദിയോട് പഞ്ചായത്തിലെ ആലുങ്കുഴി വാർഡിൽ കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകയുടെ സ്രവ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട വരുടെ ഫലവും നെഗറ്റീവാണ്. കള്ളിപ്പാറ വാർഡിലെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ ഫലവും നെഗറ്റീവായി. മീൻ മുട്ടി വാർഡിൽ രോഗം സ്ഥിരീകരിച്ച ആളിന്റെ സമ്പർക്ക പട്ടികയിൽ 82 പേരാണുള്ളത്. ഇവരുടെ ടെസ്റ്റിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജംഗ്ഷനുകളിലും കച്ചവടസ്ഥാപനങ്ങളിലും കൂട്ടം കൂടി നിൽക്കരുതെന്നും മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പാലോട് സി.ഐ സി.കെ. മനോജ് പറഞ്ഞു.