കിളിമാനൂർ: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡന്റ് എ.എം. ഇർഷാദ്, ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ എസ്. ഫൈസി, ഗ്രൂപ്പ് പ്രതിനിധികളായ എ. അനസ്, എ.ആർ. ഷമീം എന്നിവർ നേതൃത്വം നൽകി. അതുല്യ എ.എസ്, അജ്മി, മുഹ്സിന, ഫൈറൂസ നുജും, സൽമാൻ എന്നിവരെയാണ് അനുമോദിച്ചത്.