photo

നെടുമങ്ങാട് : ബി.എസ്.എൻ.എല്ലിന്റെ ഒപ്ടിക്കൽ ഫൈബർ കേബിൾ വലിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച കരാർ തൊഴിലാളി വെള്ളനാട് മിത്രനികേതൻ മുടവര കിഴക്കുംകരവീട്ടിൽ ദീപുകൃഷ്ണനു (28) അന്ത്യാഞ്ജലി. കഴിഞ്ഞദിവസം വൈകിട്ട് മൂന്നോടെ പൂവത്തൂരിനു സമീപത്താണ്‌ അപകടം നടന്നത്. സമീപത്തുള്ള വൈദ്യുതലൈനിൽ കേബിൾ തട്ടിയാണ് ദുരന്തം . കെ.എസ്.ഇ.ബി ലൈൻ ഓഫ്‌ ചെയ്തിരുന്നില്ലെന്ന് പരാതിയുണ്ട്. ലൈൻ ഓഫ് ചെയ്യാൻ കഴിയില്ലെന്ന വിവരം നേരത്തെ അറിയിച്ചിരുന്നതായി ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ വിശദീകരിച്ചു. അപകടം നടന്നയുടൻ തന്നെ ദീപുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ച് സംസ്കരിച്ചു.നെടുമങ്ങാട് പൊലീസ് കേസെടുത്തു.