മുടപുരം: യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധ വിജയത്തിന്റെ 21-ാമത് വാർഷികം ആഘോഷിച്ചു. പൊയ്കമുക്ക് പാറടി അമർജവാൻ ജ്യോതി കേന്ദ്രത്തിൽ നടന്ന യോഗത്തിൽ കെ.പി.സി.സി മെമ്പർ എം. എ ലത്തീഫ് മുഖ്യാതിഥിയായി. അമർ ജ്യോതിയിൽ പുഷ്പാർച്ചന നടത്തി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത 10 സൈനികരെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ്. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി, കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റ് സുജിത്ത് ചെമ്പൂര്, കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് ശരുൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് മെമ്പർ സുജാതൻ, ചെമ്പൂര് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശശിധരൻ നായർ, എൻ.ജി.ഒ അസോസിയേഷൻ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബി. സജിമോൻ, എക്‌സ് സർവീസ് മെൻ ലീഗ് പ്രസിഡന്റ് പ്രസന്നൻ, രജനീഷ് പൂവക്കാടൻ, അനന്തു, യദു, പ്രവീൺ രാജ്, മനീഷ് അയിലം എന്നിവർ പങ്കെടുത്തു.