aarogyam
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുദാക്കൽ പി. എച്ച്.സി യിലെ ആരോഗ്യ പ്രവർത്തകരെ പൊയ്കമുക്ക് മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ആദരിക്കുന്നു

ആറ്റിങ്ങൽ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുദാക്കൽ പി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരെ പൊയ്‌കമുക്ക്, മാനവസേവ വെൽഫെയർ സൊസൈറ്റി അനുമോദിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി അനുമോദന യോഗം ഉദ്ഘാടനം ചെയ്‌തു. ഡോ.പി.ബി. പ്രദീപ് കുമാർ, ഡോ.ജി ജി ലക്ഷമി, ഡോ. സരിത, ഡോ. അമൽദേവ് തുടങ്ങിയവരെ അനുമോദിച്ചു. പൊയ്‌കമുക്ക് ഹരി (മാനവ സേവ പ്രസിഡന്റ്), കെ. പ്രസാദ് ( ട്രഷറർ ), ദിനേശ്, ജയശ്രീ, സിമി, സുജിത, രവീന്ദ്രൻ, ഇ. ഷീബ അനിൽ, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.