തിരുവനന്തപുരം: ജൂലായ് 30 കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു പ്രാവശ്യം കൂടി നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനോടാവശ്യപ്പെട്ടു. രണ്ട് തവണ റാങ്ക് ലിസ്റ്റകളുടെ കാലാവധി നീട്ടിയിരുന്നെങ്കിലും ലോക്ക് ഡൗൺമൂലം നിയമനങ്ങൾ നടത്താനായില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കൂട്ടവിരമിക്കൽ മൂലം അനേകം ഒഴിവുകളുണ്ടായിട്ടുമുണ്ട്.
പൊലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയ അടിയന്തര സർവീസുകളിലൊന്നും തന്നെ പുതിയ നിയമനങ്ങൾ നടന്നിട്ടില്ല. ഇത് ഇത്തരം വകുപ്പുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കാൻ സാദ്ധ്യതയുണ്ട്. ഈ വകുപ്പുകളിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും അവസാനിക്കുകയാണ്.