acd

കോട്ടയം : ബൈക്ക് മരത്തിലിടിച്ച് കൊല്ലാട് ബോട്ട്ജെട്ടി പ്ലാമ്പറമ്പിൽ പരേതനായ പ്രസാദിന്റെ മകൻ പ്രണവ് (21) മരിച്ചു. ശനിയാഴ്ച രാത്രി 11.30 ഓടെ കടുവാക്കുളം ജംഗ്ഷനിലായിരുന്നു അപകടം. റോഡിൽ തലയിടിച്ച് വീണ പ്രണവിനെ പിന്നാലെ എത്തിയ സുഹൃത്തുക്കൾ ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. കോട്ടയം നഗരത്തിലെ ഒരു അഭിഭാഷകന്റെ ഡ്രൈവറായിരുന്നു പ്രണവ്. മാതാവ് : സന്ധ്യ. സഹോദരി : പ്രവ്യ.