covid1

മുടപുരം: അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് സെന്ററിൽ കഴിഞ്ഞിരുന്ന 15പേർക്കും ഒരു ആശുപത്രി ജീവനക്കാരിക്കും രോഗമുക്തി. ഇതോടെ അഞ്ചുതെങ്ങിൽ രോഗം ഭേദമായവരുടെ എണ്ണം 41ആയി. പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു 15 പേരും ഒരു ആശുപത്രി ജീവനക്കാരിയും രോഗം ഭേദമായി പുറത്തിറങ്ങി.ഇതോടെ രോഗം ഭേദമായി പുറത്തിറങ്ങിയവരുടെ എണ്ണം അഞ്ചുതെങ്ങിൽ 41 ആയി. നോഡൽ ആഫീസർ ഡോ.രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ഇന്നു വിവിധ സ്ഥലങ്ങളിൽ പരിശോധന നടക്കും.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമ പഞ്ചായത്തുകളിലായി 1141പേർ നിരീക്ഷണത്തിലുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. 364 പേർ വിദേശത്ത് നിന്നു വന്നവരും777 പേർ ഇതര സംസ്ഥാനത്തു നിന്നും സമ്പർക്ക പട്ടികയിലും ഉള്ളവരുമാണ്. 899 പേർ ഹോം ക്വാറന്റൈനിലും 47 പേർ സ്ഥാപന നിരീക്ഷണത്തിവലും 195 പേർ ഹോസ്പിറ്റൽ ഐസൊലേഷനിലുമാണ്.

വക്കം - 66, കിഴുവിലം - 111, മുദാക്കൽ-97, അഞ്ചുതെങ്ങ് - 220, കടയ്ക്കാവൂർ - 190, ചിറയിൻകീഴ് - 457 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവർ.