തിരുവനന്തപുരം: ചെറുകിട ഫ്ളോർ മില്ലുകളിൽ പൊടിച്ച് സ്വന്തമായി തയ്യാറാക്കുന്ന മസാലക്കൂട്ടിൽ വിഷം അടങ്ങിയിട്ടുണ്ടെന്ന ചില കമ്പനികളുടെ പ്രചാരണം ശരിയല്ലെന്ന് സംസ്ഥാന ചെറുകിട റൈസ് ഫ്ളോർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് ശ്രീലാൽ മുതുവിള പ്രസ്താവനയിൽ പറഞ്ഞു.
ഏതാനും ദിവസത്തേക്കുള്ള ധാന്യ- മസാല പൊടികൾ തയ്യാറാക്കി സൂക്ഷിക്കുന്നതിനാൽ പൊടികളിൽ പ്രിസർവേറ്റീവ്, കളർ ഇവ ചേർക്കേണ്ടതായി വരുന്നില്ലെന്നും വ്യാജ വാർത്തകൾ ചമച്ച് ചെറുകിട
ഫ്ലോർ മില്ലുകാരെ അധിക്ഷേപിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.