തിരുവനന്തപുരം: നഗരത്തിൽ ലോക്ക് ഡൗൺ ലംഘനം നടത്തിയ 53 പേർക്കെതിരെ ഇന്നലെ കേസെടുത്തു. മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 28 വാഹനങ്ങൾക്കെതിരെയും മാസ്‌ക് ധരിക്കാത്ത 68 പേർക്കെതിരെയും കേസ് രജിസ്റ്റർ‌ ചെയ്‌തു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിലവിലുള്ള രാത്രികാല യാത്രാ വിലക്ക് ലംഘിച്ച് റോഡിൽ അനാവശ്യമായി സഞ്ചരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും
പിടികൂടുന്നതിനുമായി സിറ്റി കൺട്രോൾ റൂമിന്റെ സി.ആർ.വി വാഹനങ്ങളെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മീഷണ‌ർ അറിയിച്ചു.