തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 175 പേരിൽ 164 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 51 പേർക്ക് മാത്രമാണ് ഇന്നലെ രോഗമുക്തി ഉണ്ടായത്. ഇന്നലെ എട്ട് ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നഗരത്തിലെ രണ്ട് യാചകർക്കും കൊവിഡ് പോസിറ്റീവായി. 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്കും ബാക്കിയുള്ള 82 പേരെയും സുരക്ഷിത കേന്ദ്രത്തിലേക്കും മാറ്റി. ജില്ലയിൽ ആകെ 2788 രോഗികൾ ചികിത്സയിലുണ്ട്. ജില്ലയിൽ പുതുതായി 926 പേർ നിരീക്ഷണത്തിലായി. 1,285 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 15,604 പേർ വീടുകളിലും 1,245 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 290 പേരെ പ്രവേശിപ്പിച്ചു. 407 പേരെ ഡിസ്ചാർജ് ചെയ്‌തു. ആശുപത്രികളിൽ 2,323 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 570 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
സമ്പർക്കത്തിലൂടെ രോഗബാധിതരായവർ
പാറശാല -10
തിരുവല്ലം -10
പേട്ട -1
വട്ടപ്പാറ-1
ധനുവച്ചപുരം -3
തൈക്കാട് -1
ശംഖുംമുഖം -1
പൂന്തുറ -15
മുടപുരം -1
നാവായിക്കുളം -1
നെയ്യാറ്റിൻകര -3
മന്നം -2
കല്ലോട് -1
വെങ്ങാനൂർ -1
നേമം -1
നെട്ടയം -1
അഞ്ചുതെങ്ങ് -4
നെയ്യാർഡാം -2
മലയിൻകീഴ് -1
ആര്യനാട് -1
പുതിയതുറ -11
വട്ടപ്പാറ -1
കാഞ്ഞിരംകുളം -2
ഇളവുപാലം ( താന്നിമൂട് ) -1
ഉണ്ടപ്പാറ -2
ഉറിയാക്കോട് -1
കാട്ടാക്കട -4
ചെങ്കള -1
പൂവച്ചൽ -2
പൂഴനാട് -1
വിളപ്പിൽശാല -1
ആമച്ചൽ -1
വിളപ്പിൽ -1
വെള്ളറട -2
അമ്പൂരി -2
കുടപ്പനമൂട് -2
ബീമാപള്ളി -1
കൊല്ലയിൽ -1
കഴിവൂർ കരിച്ചാൽ -1
നെടുങ്കാട് -1
വലിയവിള -1
പുല്ലുവിള -6
കാരക്കോണം -1
അയിര -1
പള്ളിയോട് -1
കരിംകുളം -2
വലിയവേളി -2
പള്ളം -2
വള്ളക്കടവ് -1
കോട്ടപ്പുറം -1
മാണിക്യവിളാകം -3
കുന്നത്തുകാൽ -2
കടയ്ക്കാവൂർ -6
തൈവിളാകം -5
മരിയനാട് -1
പാച്ചല്ലൂർ -1
കോട്ടൂർ -1
കുളത്തൂർ -1
കാരോട് -2
കൊല്ലങ്കോട് -3
ഉച്ചക്കട -3
കാക്കവിള -3
കീഴാറൂർ -2
നെയ്യാറ്റിൻകര -1
നെല്ലിമൂട് -1
പെരുമ്പഴുതൂർ -1
താന്നിമൂട് -1
ആനാവൂർ -1
പേയാട് -2
വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്നവർ
ചെങ്കൽ, പാറശാല, വക്കം, മണക്കാട്, വർക്കല പാലച്ചിറ, നേമം, മൊട്ടമൂട്, തൃക്കണ്ണാപുരം, ആനയറ പൂന്തി റോഡ് സ്വദേശികൾ
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
പൂവാർ, മുതലപ്പൊഴി, പള്ളിക്കൽ, കുളത്തൂർ, ചാക്ക, പറണ്ടോട് സ്വദേശികൾ
പുറത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ചവർ
യു.എ.ഇയിൽ നിന്നെത്തിയ മാരായമുട്ടം പെരുങ്കടവിള സ്വദേശി (36),
തമിഴ്‌നാട്ടിൽ നിന്നെത്തിയ വർക്കല സ്വദേശികളായ രണ്ടുപേർ
ആകെ നിരീക്ഷണത്തിലുള്ളവർ -19,172
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -15,604
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,323
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,245
ഇന്നലെ നിരീക്ഷണത്തിലായവർ - 926