പേരൂർക്കട: യുവാവിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരൂർക്കട പത്മവിലാസം റോഡ് പി.ആർ.എ 105 ''സാത്വികം'' വീട്ടിൽ അർജ്ജുൻ ഹരി (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന അർജ്ജുനെ ഞായറാഴ്ച രാവിലെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. രക്തസമ്മർദ്ദം ഉള്ളയാളായിരുന്നു എന്നും ഉറക്കത്തിനിടയിലുണ്ടായ മരണമായിരിക്കാമെന്നും ബന്ധുക്കൾ പറഞ്ഞു. ശരീരം അവിടവിടെ കറുത്ത് നീലിച്ച നിലയിലായിരുന്നു. തിരുവനന്തപുരം എം.ജി റോഡിൽ ബിസിനസ് നടത്തിവരികയായിരുന്നു യുവാവ്. റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥൻ കെ. ഹരികൃഷ്ണന്റെയും രാജലക്ഷ്മിയുടെയും മകനാണ്. സഹോദരി ഐശ്വര്യ (ബാംഗ്ലൂർ). ഹൃദയാഘാതമാകാം മരണകാരണമെന്നു പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ . അസ്വാഭാവിക മരണത്തിന് കേസെടുത്തു.