കഴക്കൂട്ടം: ചൂണ്ടയിടുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. പുത്തൻതോപ്പ് തൈവിളാകത്ത് വീട്ടിൽ പരേതനായ യൂജിൻ മിരാന്റയുടെയും റീറ്റാ മിരാന്റയുടെയും മകൻ ജസ്റ്റിൻ മിരാന്റ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ പുത്തൻതോപ്പിനടുത്ത് കടലിനരുകിൽ നിന്ന് ചൂണ്ടിയിടുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. നീന്തികയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല, അവിടെയുണ്ടായിരുന്നവർ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണിയാപുരം ഹോണ്ടയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. അവിവാഹിതൻ.