rinshad-vadakkekara-polic

പറവൂർ : നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചിറ്റാറ്റുകര പട്ടണം ഇത്തിൾപറമ്പ് പ്ലാച്ചോട്ടിൽവീട്ടിൽ റിൻഷാദിനെ (28) വടക്കേക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം ഇയാളുടെ നേതൃത്വത്തിൽ ചിറ്റാറ്റുകരയിൽ മൂന്നുപേരെ അക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞവർഷം കാപ്പ നിയമം ചുമത്തി ആറുമാസത്തേക്ക് നാടുകടത്തിയിരുന്നു. റിൻഷാദിനെതിരെ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ പത്തോളം ക്രിമിനൽ കേസുണ്ട്.