പാറശാല: അഴിമതിയും സ്വർണക്കടത്തും രാജ്യദ്രോഹ പ്രവർത്തനങ്ങളും തുറന്നു കാട്ടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭരണ നേതൃത്വത്തിന്റെ പൊയ്മുഖം തുറന്ന് കാട്ടിയതായും, കൊവിഡിന്റെ മറവിൽ കോടികൾ പാട്ടിലാക്കാമെന്ന് കരുതിയവർക്ക് തിരിച്ചടി ഉണ്ടായതായും കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ പ്രസ്താവിച്ചു. പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിൽ കോടിയേരി കാലാകാലങ്ങളിൽ സി.പി.എം - ആർ.എസ്.എസ് അടവുനയം പ്രതിപക്ഷ നേതാവിന്റെ തലയിൽ കെട്ടിവയ്ക്കുക പതിവാണ്. ശബരിമലയിൽ ഇരുവരുടെയും ഒത്തുകളി കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനത്തിന് ബോദ്ധ്യപ്പെട്ടതാണെന്നും വത്സലൻ പറഞ്ഞു.