cr

തഴവ: കാർ വിൽപ്പനയിൽ കബളിപ്പിക്കൽ നടത്തിയ പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി

മൈനാഗപ്പള്ളി വേങ്ങ തോട്ടുവാൻ വീട്ടിൽ അബ്ദുൾ സലീമിന്റെ മകൻ സുനീർ (27)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂൺ 12ന് ഹുണ്ടായ് ഇനത്തിൽ പെട്ട കാർ ഇയാൾ കരുനാഗപ്പള്ളി സ്വദേശിക്ക് വിൽപ്പന നടത്തിയിരുന്നു. കാർ തകരാറാണെന്ന് വാങ്ങിയ ആൾ അറിയിച്ചതിനെ തുടർന്ന് പരിഹരിക്കാനെന്ന വ്യാജേനയെത്തി വാഹനവുമായി കടന്നുവെന്ന കേസിലാണ് അറസ്റ്റ്. കാറും പണവും നഷ്ടപ്പെട്ടയാളിന്റെ പരാതി അനുസരിച്ച് കരുനാഗപ്പള്ളി എ .സി .പി ബി .ഗോപകുമാറിന്റെ നിർദ്ദേശാനുസരണം സ്റ്റേഷൻ ഹൗസ് ഓഫിസർ മഞ്ജുജുലാലിന്റെ നേത്യത്വത്തിൽ എസ് .ഐ മാരായ ശ്രീകുമാർ , അജിത്, സി .പി. ഒ ശികാന്ത് എന്നിവരുടെെ നേതൃത്വത്തിലുുള്ള പൊലീസ് സംഘമാണ് പ്രതിയെ കൊട്ടിയത്തുനിന്നും അറസ്റ്റ് ചെയ്തത്.