തിരുവനന്തപുരം: വിവിധ ജില്ലകളിലായി ഇന്നലെ പതിനൊന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെസംസ്ഥാനത്ത് കൊവിഡ് മരണം 71ആയി.
കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ(70), മലപ്പുറം തിരൂരങ്ങാടി വെള്ളിനികാട് റോഡിൽ കല്ലിങ്കലകത്ത് അബ്ദുൽ ഖാദിർ എന്ന കുഞ്ഞിമോൻ ഹാജി(69) ഇരിങ്ങാലക്കുടയിൽ കൂത്തുപറമ്പിൽ പളളൻ വീട്ടിൽ വർഗീസ്(71)ബഷീർ (53) കാര്യപ്പറമ്പത്ത് തളിക്കര തളിയിൽ, കായക്കൊടി, കുറ്റിയാടി സ്വദേശി,ഷാഹിദ (53) സിവിൽ സ്റ്റേഷൻ കോഴിക്കോട് സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജ് (83) പത്തനംതിട്ട സ്വദേശി മോഹൻദാസ് (73) ആലപ്പുഴയിൽ കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ (65) കോഴിക്കോട് ഓമശ്ശേരി മെലാനിക്കുന്ന് സ്വദേശി മുഹമ്മദ് (66)കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി (68) എന്നിവരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.