കിളിമാനൂർ: കൊടുവഴന്നൂർ ജനകീയ കലാസമിതിക്ക് പുത്തൻ മീറ്റിംഗ് ഹാൾ ഒരുങ്ങി. മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. കൊടുവഴന്നൂരിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന കലാസമിതി ചോർന്നൊലിച്ച് നാശത്തിന്റെ വക്കിലായതിനെ തുടർന്ന് ബി. സത്യൻ എം.എൽ.എ ഇടപെടുകയും പന്ത്രണ്ട് ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണുവിന്റെ അദ്ധ്യക്ഷതയിൽ കലാ സമിതി സെക്രട്ടറി വിൻസെന്റ്, സോമൻ, വിജയൻ, സുനിത, ശശിധരൻ എന്നിവർ പങ്കെടുത്തു.