ആറ്റിങ്ങൽ:സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ജീവധാര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എസ്.പി.സി തിരുവനന്തപുരം റൂറൽ ജില്ലയുടെയും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെയും അഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്.ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.ആറ്റിങ്ങൽ സബ് ഡിവിഷൻ പരിധിയിലുള്ള സ്‌കൂളുകളിലെ എസ്.പി.സി ചുമതലയുള്ള അദ്ധ്യാപകരും പൊലീസ് ഉദ്യോഗസ്ഥരുമാണ് രക്തദാനം ചെയ്തത്.എസ്.പി.സി.തിരുവനന്തപുരം റൂറൽ ജില്ല നോഡൽ ഓഫീസർ വി.എസ്.ദിനരാജ്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്.വൈ.സുരേഷ്, ഐ.എസ്.എച്ച്.ഒ വി.വി.ദിപിൻ,അസി. ജില്ലാ നോഡൽ ഓഫിസർ ടി.എസ്. അനിൽ കുമാർ,സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻനായർ,വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, ഹെഡ്മിസ്ട്രസ് ടി.ടി.അനിലാറാണി,കമ്യൂണിറ്റി പൊലീസ് ഓഫീസർ എൻ.സാബു എന്നിവർ സംബന്ധിച്ചു.