ആര്യനാട്:കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ വീടുകളിലും അവശ്യമായ പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഫോർവേഡ് ബ്ലോക്കിന്റെ മഹിളാ സംഘടന അഗ്രഗാമി മഹിളാ സമിതി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഓൺ ലൈനിൽ കൂടിയ യോഗം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ എ. ഇ.സാബിറ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ ഹരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. വന്ദന നായർ(കണ്ണൂർ),എ.വി.ആരിഫ (എറണാകുളം),സൂര്യ സുഭാഷ് (തിരുവനന്തപുരം),കെ.എം.ബീവി (കോഴിക്കോട്),സൂര്യകല (കൊല്ലം),ചന്ദ്രി.സി.വി(കണ്ണൂർ)എന്നിവർ സംസാരിച്ചു. കൊവിഡ് കാലത്ത് കേരളം പട്ടിണിയുടെ തുരുത്തായി മാറുകയാണ്. ഈ സാഹചര്യത്തിൽ 'അടുക്കളകളെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി സംഘടന വീട്ടമ്മമാരുടെ സംസ്ഥാനതല പ്രക്ഷോഭ പരിപാടി ആഗസ്റ്റ് 2ന് ആരംഭിക്കുമെന്നും അന്ന് സംഘടനാപ്രവർത്തകർ അടുക്കളയിൽ കറുത്ത വസ്ത്രം ധരിച്ചും പൊട്ടിയ മൺകലം ഉയർത്തി പ്രതിഷേധിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.