പാലക്കാട്: സർക്കാർ ജോലിക്ക് അർഹതയുള്ള ഒരാൾക്കും അവസരം നിഷേധിക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പിൻവാതിൽ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും പ്രതിഷേധിച്ച് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ അനുഷ്ഠിച്ച 48 മണിക്കൂർ ഉപവാസത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്ര നായക് അദ്ധ്യക്ഷ്യത വഹിച്ചു. സതീഷ് വിമലൻ സ്വാഗതവും, മുജീബ് ആനക്കയം നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച സമരം ഇന്നലെ രാവിലെ 11ന് സമാപിച്ചു.