വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പലം ചാവടിമുക്ക് ഗുരുമന്ദിരം പൊലീസിന്റെയും വർക്കല പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയറുടെയും സാന്നിദ്ധ്യത്തിൽ പൊളിച്ചു നീക്കിയ നടപടി ശ്രീനാരായണീയരോടുളള വെല്ലുവിളിയാണെന്ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി ചിറയിൻകീഴ് - വർക്കല താലൂക്ക് സംയുക്ത സമിതി പ്രവർത്തക യോഗം അഭിപ്രായപ്പെട്ടു.ഗുരുമന്ദിരം പൊളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.നിത്യപൂജ അടക്കം നടത്തിവന്നിരുന്ന ഗുരു ക്ഷേത്രം ശിവഗിരി തീർത്ഥാടകർക്ക് എല്ലാ വർഷവും ആതിഥ്യമരുളി വന്നി പ്രധാന കേന്ദ്രം കൂടിയായിരുന്നു.അയിരൂർ സി.ഐ പ്രശാന്ത്, പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ എന്നിവരുടെ ഗൂഢലക്ഷ്യമാണ് ഗുരുമന്ദിരം തകർത്തതിന് പിന്നിലെന്നും യോഗം ആരോപിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ടി. വിപിൻ രാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐക്യ വേദി താലൂക്ക് ചെയർമാൻ അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായ സി. വിഷ്ണു ഭക്തൻ, ശ്രീകുമാർ പെരുങ്ങുഴി,കല്ലമ്പലം നകുലൻ, പ്രദീപ് സഭാവിള, അഴൂർ ബിജു,ജി.ശിവകുമാർ, ബോബി വർക്കല, അഡ്വ. സാജ് എസ് ശിവൻ, അനൂപ് വെന്നിക്കോട്, രജനു പനയറ, സി.കൃത്യദാസ്, ടി. ചിത്രാംഗദൻ എന്നിവർ സംസാരിച്ചു.