ബാലരാമപുരം:ബാലരാമപുരം കാട്ടാക്കട റോഡിലെ സബ് രജിസ്ട്രാർ ഓഫീസ് മാറ്റുന്നതിനെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റി ആഗസ്റ്റ് 3ന് സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ഉപവാസ സമരം നടത്തും.ബാലരാമപുരം പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ കെ.ഹരിഹരൻ ആണ് ഉപവാസമനുഷ്ഠിക്കുന്നത്.ഓഫീസ് മാറ്റുന്നതിനു പിന്നിൽ ചില തത്പര കക്ഷികളുടെ ഗൂഢനീക്കമാണെന്നാണ് സി.പി.ഐയുടെ ആരോപണം.സി.പി.ഐ ജില്ലാകമ്മിറ്റിയംഗം എം.എച്ച് സലീം ഉദ്ഘാടനം ചെയ്യും. എൽ.സി സെക്രട്ടറി മോഹനൻ നായർ നേത്യത്വം നൽകും.എ.ഐ.വൈ.എഫ് കോവളം മണ്ഡലം പ്രസിഡന്റ് മഹേഷ് അഴകി,​ പാർട്ടി മണ്ഡലം കമ്മിറ്റിയംഗം ഷാഹുൽ ഹമീദ്,​എൽ.സി.മെമ്പർമാരായ ബി.സലീം,​എ.വിശ്വനാഥൻ,​സെയ്യദലി എന്നിവർ സംസാരിക്കും.