malayinkil

മലയിൻകീഴ് :മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലും അണുനശീകരണ പ്രവർത്തനം തുടങ്ങി.പഞ്ചായത്തിലുൾപ്പെട്ട പ്രധാന ജംഗ്ഷനുകൾ,സർക്കാർ ഓഫീസുകൾ,പൊലീസ് സ്റ്റേഷൻ,പ്രധാന ബസ് സ്റ്റാറ്റാൻഡുകൾ,ബിറേജ് ഒൗട്ട് ലെറ്റ്,മലിനജലം കെട്ടിക്കിടക്കുന്നിടം എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്.കൊവിഡ് പോസീറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുള്ള മലയിൻകീഴ്,പാലോട്ടുവിള,തച്ചോട്ടുകാവ്,കരിപ്പൂര്,അന്തിയൂർക്കോണം,ശാന്തുമൂല,ബ്ലോക്ക് ഓഫീസ്,അന്തിയൂർക്കോണം,മച്ചേൽ തുടങ്ങിയ സ്ഥലങ്ങളിലും അണുനശീകരണം നടത്തി.പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനാൽ സ്റ്റേഷൻ പരിസരത്തും സബ് ട്രഷറി പരിസരത്തും,ജംഗ്ഷനുകളിലെ ഓടകളിലും പൊതുമാർറ്റിലും പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ,ശ്രീകൃഷ്ണപുരം വാർഡ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എസ്.ചന്ദ്രൻനായർ,സെക്രട്ടറി ബിന്ദുരാജ്,അസി.സെക്രട്ടറി ശിവകുമാർ,ഫ്ലൈജു എന്നിവർ അമുനശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.