തിരുവനന്തപുരം: ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കൊവിഡ് വ്യാപിക്കുമ്പോഴും പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാതെ ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒരാഴ്ച 5,724 പേരെ പരിശോധിച്ചപ്പോൾ 1,363 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ കഴിഞ്ഞ 22ന് മാത്രമാണ് ആയിരത്തിലേറെ പേരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. അതിനുശേഷം പരിശോധിക്കുന്നവരുടെ എണ്ണം കുറയ്‌ക്കുകയാണ്. എളുപ്പത്തിൽ രോഗബാധിതരെ കണ്ടെത്താൻ കഴിയുന്ന ആന്റിജൻ പരിശോധന പുല്ലുവിള മേഖലയിൽ ഞായറാഴ്ച നടത്തിയത് പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ട 10 പൊലീസുകാർക്ക് വേണ്ടിയായിരുന്നു. ഇതിൽ കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് ഫലം പോസിറ്റീവായി. ഇടവ മുതൽ പെരുമാതുറ വരെയുളള ഒന്നാം തീരദേശ സോണിൽ മൊബൈൽ യൂണിറ്റുകൾ പരിശോധനയ്‌ക്കെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഉണ്ടായില്ല.
ഏഴ് ദിവസത്തെ കണക്ക്
ദിവസം, പരിശോധനയുടെ എണ്ണം, പുതിയ രോഗികളുടെ എണ്ണം
ജൂലായ് 20 -----884-------182
ജൂലായ് 21 ----979----- 151
ജൂലായ് 22-----1032----- 226
ജൂലായ് 23 ----- 828-----222
ജൂലായ് 24 -----786----- 167
ജൂലായ്25 ----- 645---- 240
ജൂലായ് 26---- 570 ----- 175
'' സമ്പർക്കത്തിലൂടെ രോഗബാധ കൂടുന്ന സാഹചര്യത്തിൽ
പരിശോധന വർദ്ധിപ്പിക്കണം''
ഡോ. എബ്രഹാം വർഗീസ്,
ഐ.എം.എ സംസ്ഥാന പ്രസിഡന്റ്