കാഞ്ഞിരംകുളം: ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സിയിലേക്ക് 6 മാസത്തേക്ക് ഒരു സ്റ്റാഫ് നഴ്സിനെയും, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ നടത്തിപ്പിലേക്കായി ഡോക്ടർ (അലോപ്പതി, ആയുർവേദം, ഹോമിയോ), ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, നഴ്സിംഗ് അസിസ്റ്റന്റ്, വോളന്റിയർ എന്നീ തസ്തികകളിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ സർക്കാർ പ്രാട്ടോക്കോളനുസരിച്ച് സേവനം നടത്തുന്നതിന് സന്നദ്ധരായ, യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18 - 45. അപേക്ഷകർ 29ന് ഉച്ചയ്ക്ക് 12 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.